കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനസമിതി യോഗം: ജയലളിത ഇറങ്ങിപ്പോയി

  • By Ajith Babu
Google Oneindia Malayalam News

Jayalalithaa
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷതയില്‍ നടന്ന ദേശീയ വികസന സമിതി യോഗത്തില്‍ നിന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഇറങ്ങിപ്പോയി. പ്രസംഗിക്കാന്‍ മതിയായ സമയം നല്‍കാതെ തന്നെ അവഹേളിച്ചുവെന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്.

മുഖ്യമന്ത്രിമാര്‍ക്കു സംസാരിക്കാന്‍ പത്തുമിനിറ്റ് സമയമാണ് അനുവദിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ആദ്യം പ്രസംഗിച്ചതു ജയലളിതയായിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ സമയം കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ബെല്‍ മുഴങ്ങി. ഇതില്‍ പ്രകോപിതയായാണ് ജയലളിത യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വിവിധ ആവശ്യങ്ങളും നിലപാടുകളും യോഗത്തില്‍ വിശദീകരിക്കാന്‍ ഉണ്ടായിരുന്നു. തന്റെ പ്രസംഗത്തിന്റെ മൂന്നിലൊന്നു മാത്രമാണു പൂര്‍ത്തിയായത്. മുഖ്യമന്ത്രിമാര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്രം തയാറാകണം. അല്ലാത്തപക്ഷം ഇത്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കരുതെന്നും ജയലളിത ആവശ്യപ്പെട്ടു.

പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര സമയം നല്‍കുന്നില്ല. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജയലളിത ചൂണ്ടിക്കാട്ടി. യോഗസ്ഥലത്തുനിന്നും ഇറങ്ങിയ ജയലളിത പിന്നീട് തമിഴ്‌നാട് ഭവനിലേക്ക് മടങ്ങുകയും ചെയ്തു.

12-ാം പഞ്ചവത്സര പദ്ധതിയുടെ പദ്ധതിരേഖ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു യോഗത്തിന്റെ പ്രധാനലക്ഷ്യം. കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ജയലളിതയുടെ പ്രസംഗം.

വല്യേട്ടന്‍ മനോഭാവവും ജനാധിപത്യ വിരുദ്ധ സമീപനവുമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തീക പരിഷ്‌കരണം പാചകവാതകത്തിന്റെ വില കൂട്ടിയതായും പാവപ്പെട്ട കുടുംബങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും ലംഘിക്കുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
Tamil Nadu Chief Minister J Jayalalithaa staged walk out of the crucial National Development Council (NDC) meeting,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X