കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധക്കാര്‍ക്കെതിരെ രാഷ്ട്രപതിയുടെ മകന്‍

  • By Ajith Babu
Google Oneindia Malayalam News

Abhijit Mukherjee
കൊല്‍ക്കത്ത: ദില്ലി കൂട്ടമാനഭംഗത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി നടത്തിയ പരാമര്‍ശം വിവാദമാകുന്നു.

രാഷ്ട്രപതി ഭവനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സ്ത്രീകള്‍ പലരും വിദ്യാര്‍ത്ഥിനികളല്ല, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത, ചായം തേച്ച സുന്ദരമുഖക്കാരാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും എം.പിയുമായ അഭിജിത് മുഖര്‍ജിയുടെ പരാമര്‍ശമാണ് വിവാദത്തില്‍ കുടുങ്ങിയത്.

എബിപി അനന്നദ ടിവി എന്ന ബംഗാളി ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് മുഖര്‍ജി വിവാദമായ അഭിപ്രായപ്രകടനം നടത്തിയത്.

മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചവരില്‍ മിക്കവരും വിദ്യാര്‍ത്ഥികളാണ്. ഞങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എനിക്കറിയാം. വിദ്യാര്‍ത്ഥിനികളെന്ന ഭാവത്തില്‍ ദില്ലിയില്‍ പ്രതിഷേധ പ്രകടനത്തിനിറങ്ങി ടി.വി ചാനലുകളില്‍ സംസാരിച്ച പലരും വിദ്യാര്‍ത്ഥികളല്ല,

ചായം തേച്ചു മിനുക്കിയ സുന്ദരി സ്ത്രീകളാണ്. അവരുടെ സ്വഭാവത്തിലും ലക്ഷ്യങ്ങളിലും സംശയമുണ്ട്. ചിലര്‍ അവരുടെ കുട്ടികളെപ്പോലും കൊണ്ടുവന്നിരുന്നതായും ടിവിയില്‍ കാണിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും ബംഗാളിലെ ജംഗിപുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ അഭിജിത് പറഞ്ഞു.

ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പ്രസ്താവ പിന്‍വലിച്ച് തലയൂരാനാണ് അഭിജിത് മുഖര്‍ജിയുടെ ശ്രമം. സ്ത്രീകളെ മൊത്തമായി അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിയെ ആണ് താനുദ്ദേശിച്ചതെന്നും അഭിജിത് മുഖര്‍ജി പിന്നീട് പറഞ്ഞു.

English summary
President Pranab Mukherjee’s son Abhijit has kicked up a row by making sexist remarks in connection with the anti-gang-rape protests in Delhi and elsewhere.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X