ദില്ലിയില്‍ വീണ്ടും കൂട്ടമാനഭംഗം

ദില്ലിയ്ക്ക് സമീപമുള്ള കല്‍ക്കാജി പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കല്‍ക്കാജി പൊലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്. ദിലീപ് വര്‍മ്മയെയാണ് ആഗ്രയില്‍ നിന്ന് പിടികൂടിയത്. എന്നാല്‍ അറ?സ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
വൃന്ദാവനില്‍ നിന്നും ദില്ലിയ്ക്ക് വരുകയായിരുന്നു യുവതിയാണ് ക്രൂരതയ്ക്കിരയായത്. യുവതിക്ക് അറിയാവുന്ന ഒരാളും മറ്റ് രണ്ടു പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടമാനഭംഗത്തിന് ശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ചതിനു ശേഷം സംഘം കടന്നുകളയുകയായിരുന്നു.
പിന്നീട് ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി, അവരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. യുവതിക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരാതി അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സേനയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല.












Click it and Unblock the Notifications