മദനിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നു: കര്‍ണാടക

മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ചുകൊണ്ട് കേരള ആഭ്യന്തരവകുപ്പ് കര്‍ണാടകത്തിന് അയച്ച കത്തിനുള്ള മറുപടിയായിട്ടാണ് ഈ വിവരം അറിയിച്ചത്. ചികിത്സയുടെ വിശദവിവരങ്ങളും ഏറ്റവും അവസാനത്തെ ലാബ് റിപ്പോര്‍ട്ടുകളും വരെ മറുപടി കത്തിനൊപ്പം വെച്ചിട്ടുണ്ട്. രാജ്യത്തെ ലഭ്യമായ ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് കത്ത് വ്യക്തമാക്കുന്നു.
മദനിയുടെ ആരോഗ്യനില പരിശോധിച്ച് അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കര്‍ണാടക ആഭ്യന്തരവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഈ സമിതി പരിശോധിക്കും. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും ഭാവി പരിപാടികള്‍.
മറ്റൊരു സംസ്ഥാനത്തെ ജയിലിലുള്ള മദനിയുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ ചില പരിമിതികളെല്ലാമുണ്ട്. മദനിയുടെ മോചനത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications