കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഐ ഗ്രൂപ്പിന്റെ സമാന്തര ഡിസിസി

  • By Ajith Babu
Google Oneindia Malayalam News

Congress
തൃശൂര്‍: കെപിസിസി പുനസംഘടനയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് പദവി എ വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ വിഭാഗം സമാന്തര കമ്മിറ്റി രൂപീകരിച്ചു. ഐ ഗ്രൂപ്പിലെ വി ബാലറാമിന് പകരമാണ് അബ്ദുറഹ്മാന്‍ കുട്ടിയെ പ്രസിഡന്റായി പ്രഖ്യാപിച്ചത്.

മുന്‍ ഡിസിസി പ്രസിഡന്റ് എം.പി.ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായാണ് സമാന്തര കമ്മിറ്റി. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സമാന്തര ഡിസിസി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് സമാന്തര ഡിസിസി പ്രഖ്യാപിച്ചത്.

ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ വിഭാഗത്തിന് നല്‍കിയില്ലെങ്കില്‍ കൂട്ടരാജിയെന്ന് എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപിച്ചു. ബ്ലോക്ക്, മണ്ഡലം, ഡിസിസി, കെപിസിസി ഭാരവാഹികള്‍ രാജിവയ്ക്കും. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി.വിന്‍സെന്റ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

എംപിമാര്‍ക്ക് പങ്കുവയ്ക്കാനുള്ളതല്ല ഡിസിസി. പ്രസിഡന്റ് സ്ഥാനങ്ങളെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. പി.സി.ചാക്കോ എംപിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പട്ടിക തിരുത്തിയത് പിസി ചാക്കോ എംപി ആണെന്നും ചാക്കോയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കുമെന്നും യോഗം പ്രഖ്യാപിച്ചു. ക്ഷുഭിതരായ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പി.സി.ചാക്കോയുടെ കോലം കത്തിച്ചു.

English summary
Congress workers owing allegiance to the ‘I’ group on Wednesday mounted a determined campaign against the nomination of O. Abdurahman Kutty, an ‘A’ group member, as president of the Thrissur District Congress Committee (DCC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X