Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ദൈവങ്ങള്‍ തോണ്ടാന്‍ വരേണ്ട: പിണറായി

Pinarayi Vijayan
പിണറായി: ആള്‍ദൈവങ്ങള്‍ കമ്യൂണിസ്റ്റുകാരെ തോണ്ടാന്‍ വരേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യോഗ അഭ്യസിപ്പിക്കുന്ന ആള്‍ദൈവം ഇപ്പോള്‍ സ്വീകരിച്ചുവരുന്നത് കച്ചവടതന്ത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.പാറപ്രം സമ്മേളനത്തിന്റെ എഴുപത്തിമൂന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ അപകടകാരികളാണെന്നാണ് ഒരു മനുഷ്യദൈവം പറഞ്ഞത്. എന്തിന് കമ്യൂണിസ്റ്റുകാരെ ആക്രമിക്കുന്നു? അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന യോഗവിദ്യയെക്കുറിച്ചൊന്നും ഞങ്ങള്‍ക്ക് ആക്ഷേപമില്ല. അതിന്റെ പേരില്‍ കമ്യൂണിസ്റ്റുകാരെ തോണ്ടുന്ന പരിപാടി വേണ്ടെന്ന് പിണറായി പറഞ്ഞു. അടുത്തിയെ പ്രമുഖ ആത്മീയാചാര്യനായ ശ്രീശ്രീ രവിശങ്കറിന്റെ വിമര്‍ശനങ്ങള്‍ക്കാണ് പിണറായി കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്.

പ്രസിദ്ധരായ ആത്മീയാചാര്യന്മാര്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തെ സാധനയിലൂടെയാണ് അവര്‍ ആ പദവിയിലേക്ക് എത്തിപ്പെട്ടത്. എന്നാല്‍, ഇന്നത്തെ മനുഷ്യദൈവങ്ങള്‍ കൃത്യമായ മാര്‍ക്കറ്റിങ്ങിലൂടെയാണ് നീങ്ങുന്നത്. മനുഷ്യദൈവങ്ങള്‍ മാത്രമല്ല ഇതിനു പിന്നില്‍. കേരളത്തിന്റെ പൊതുസാമൂഹ്യാന്തരീക്ഷം തകരണമെന്ന് കരുതുന്ന ശക്തികളെല്ലാം ഇതിനൊപ്പമുണ്ട് പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+