മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകയെ ബസ്സിനുള്ളില്‍ അപമാനിയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മാതൃഭൂമി ലേഖിക കെആര്‍ ധന്യയോട് മോശമായി പെരുമാറിയ കൊടുങ്ങല്ലൂര്‍ സ്വദേശി സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഓഫീസിലേക്ക് പോകാനായി ചേര്‍ത്തല പരവൂരില്‍ നിന്നാണ് ധന്യ ബസില്‍ കയറിയത്. തിരക്കേറിയ ബസില്‍ ധന്യ നിന്നതിന് ഇടതുഭാഗത്തെ സീറ്റലിരിയ്ക്കുകയായിരുന്നു യുവാവ്. ചേര്‍ത്തല കഴിഞ്ഞപ്പോള്‍ യുവാവ് തന്റെ ശരീരത്തില്‍ പിടിക്കാനും അപമാനിക്കാനും ശ്രമംതുടങ്ങിയെന്നും, തനിക്ക് യുവാവിനെ കൈവീശി അടിക്കേണ്ടി വന്നുവെന്നും ധന്യ അറിയിച്ചു.
തുടര്‍ന്ന് ബസിലെ യാത്രക്കാരുടെ സഹായത്തോടെ ആലപ്പുഴ എയ്ഡ് പോസ്റ്റില്‍ എത്തിച്ച് യുവാവിനെ പോലീസിന് കൈമാറുകയായിരുന്നു. പിന്നീട് ഇയാളെ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ധന്യയുടെ പരാതിയിന്‍മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications