Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ താഴ്‌വരയിലും തീവണ്ടിയുടെ ചൂളംവിളി

QAZIGUND-BANIHAL RAIL TRACK
ബനിഹാള്‍: കശ്മീര്‍ താഴ്‌വരയിലും തീവണ്ടിയുടെ ചൂളം വിളി. ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കത്തിലൂടെ തീവണ്ടി ഓടിച്ചാണ് റെയില്‍വെ പുതിയ ചരിത്രമെഴുതിയത്. അനന്ദ് നാഗിലെ ഖ്വാസിഗഡില്‍ നിന്നു ബനിഹാളിലേക്കാണ് തീവണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങിയത്. ഇതോടെ കശ്മീര്‍ താഴ്‌വരയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളും തമ്മില്‍ തീവണ്ടി പാളങ്ങളിലൂടെ ബന്ധപ്പിയ്ക്കുകയെന്ന ദീര്‍ഘകാല സ്വപ്‌നമാണ് റെയില്‍വെ സാക്ഷാത്ക്കരിച്ചത്.

വ്യാഴാഴ്ചയാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് മാറ്റുകയായിരുന്നു. തീവണ്ടിയ്ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഖ്വാസിഗഡിലെ ജനങ്ങളാണ് പ്രതിഷേധിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ തുരങ്കം ഈ പാതയിലാണുള്ളത്. 11.21 കിലോമീറ്ററാണു തുരങ്കത്തിന്റെ നീളം. തുരങ്കത്തിനു 8.40 മീറ്റര്‍ വീതിയും 7.39 മീറ്റര്‍ ഉയരവുമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുരങ്കമാണിത്. അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ തുരങ്കത്തിനൊപ്പം മൂന്ന് മീറ്റര്‍ റോഡും നിര്‍മിച്ചിട്ടുണ്ട്. ഈ പാതയിലൂടെ തീവണ്ടി സര്‍വീസ് സാധ്യമാകുന്നതോടെ രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരം പാതിയായി കുറയും.

ഖ്വാസിഗഡ് മുതല്‍ ബാരമുള്ള വരെയാണു പാത. പിര്‍ പഞ്ജല്‍ മലനിരകളിലൂടെ കടന്നു പോകുന്ന 17.5 കിലോമീറ്റര്‍ നീളമുള്ള പാത നിര്‍മിയ്ക്കുന്ന്. ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്.

ചരിത്ര മുഹൂര്‍ത്തം വീക്ഷിക്കാന്‍ ആയിരക്കണക്കിനു പേരാണ് ഒത്തുകൂടിയത്. പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവരി മാര്‍ച്ചില്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുമെന്നു റെയില്‍വെ അറിയിച്ചിരിയ്ക്കുന്നത്. 2017 ല്‍ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+