കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്ഞാനപീഠം ഒറിയ എഴുത്തുകാരി പ്രതിഭാ റായിക്ക്

Google Oneindia Malayalam News

ഒറിയ എഴുത്തുകാരി പ്രതിഭാ റായിക്ക് ജ്ഞാനപീഠ പുരസ്‌കാരം. ഇന്ത്യന്‍ സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് 2011ലെ പുരസ്‌കാരം റായിക്ക് നല്‍കാന്‍ തീരുമാനിച്ചത്. സീതാകാന്ത് മഹാപാത്ര അധ്യക്ഷനായ സമിതിയാണ് 47ാമത്തെ അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. ഏഴുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

1943 ജനുവരി 21ന് ഒറീസ്സയിലെ ജഗത്സിങ്പൂര്‍ ജില്ലയിലുള്ള ബലികുഡ മേഖലയിലെ അലബോള്‍ എന്ന ഗ്രാമത്തിലായിരുന്നു ജനനം. സ്‌കൂള്‍ കാലം തൊട്ടെ സാഹിത്യരചന തുടങ്ങി. 1974ല്‍ ബര്‍സ, ബസന്ത, ബൈശാഖ എന്ന ആദ്യ നോവല്‍ പുറത്തിറങ്ങി. 1979ല്‍ രചിച്ച അപരാചിത എന്ന നോവല്‍ ആസ്പദമാക്കിയെടുത്ത സിനിമയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചു.

Pratibha Rai

1983ല്‍ എഴുതിയ ശിലാപദ്മ എന്ന നോവലിന് ഒറീസ്സ സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. ഈ നോവല്‍ മലയാളമടക്കമുള്ള ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ചെറുകഥകളും യാത്രാവിവരങ്ങളും പ്രതിഭയുടെതായിട്ടുണ്ട്. ഉല്ലഖന എന്ന ചെറുകഥാ സമാഹാരത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. യഞ്ജസേനി എന്ന നോവലിന് സരള, മൂര്‍ത്തി ദേവി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

എഴുത്തുകാരിയെന്ന നിലയില്‍ മാത്രമല്ല പ്രതിഭാ റായ് തിളങ്ങിയത്. അറിയപ്പെടുന്ന അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു. എജ്യുക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും പിഎച്ച്ഡിയും നേടിയിട്ടുള്ള റായി 30 വര്‍ഷത്തോളം ഒറീസ്സയിലെ വിവിധ കോളജുകളില്‍ അധ്യാപികയായിരുന്ന റായ്ക്ക് മൂന്നു കുട്ടികളുണ്ട്.

English summary
Leading Oriya novelist and academician Pratibha Ray, who has over 40 novels, travelogues and short stories to her credit, was on Thursday named for the prestigious Jnanpith Award for the year 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X