ബുധനാഴ്ചകളില്‍ ജീവനക്കാരും അധ്യാപകരും ഖാദിധരിക്കണം
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും, പൊതുമേഖല/സഹകരണ മേഖലയിലെ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സഹകരണ ഖാദി വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതു പ്രകാരമാണ്് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

ഖാദി/കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി, നമ്മുടെ പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതില്‍ ജീവനക്കാരെയും, അധ്യാപകരെയും പങ്കാളികളാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വാരാന്ത്യങ്ങളില്‍ (ശനിയാഴ്ച) ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന നിലവിലുള്ള നിര്‍ദ്ദേശം ഫലപ്രദമാകാത്ത വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമസ്ത മേഖലയിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത സര്‍ക്കാര്‍ നിര്‍ദ്ദേശം 2013 പുതുവത്സരാരംഭം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് സഹകരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശനിയാഴ്ച ഖാദി വസ്ത്രം നിര്‍ബന്ധമാക്കിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവ് അനുസരിയ്ക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയിരുന്നില്ല. കൈത്തറി മേഖലയുടെ ഉന്നമനത്തിന് സഹായകമാകുന്ന ഈ നീക്കത്തെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെ പേരില്‍ അവഗണിക്കാനാണ് സാധ്യത.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications