കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുധനാഴ്ചകളില്‍ ജീവനക്കാരും അധ്യാപകരും ഖാദിധരിക്കണം

Google Oneindia Malayalam News

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും, പൊതുമേഖല/സഹകരണ മേഖലയിലെ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സഹകരണ ഖാദി വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതു പ്രകാരമാണ്് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

Handloom

ഖാദി/കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി, നമ്മുടെ പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതില്‍ ജീവനക്കാരെയും, അധ്യാപകരെയും പങ്കാളികളാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വാരാന്ത്യങ്ങളില്‍ (ശനിയാഴ്ച) ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന നിലവിലുള്ള നിര്‍ദ്ദേശം ഫലപ്രദമാകാത്ത വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമസ്ത മേഖലയിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത സര്‍ക്കാര്‍ നിര്‍ദ്ദേശം 2013 പുതുവത്സരാരംഭം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് സഹകരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശനിയാഴ്ച ഖാദി വസ്ത്രം നിര്‍ബന്ധമാക്കിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവ് അനുസരിയ്ക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയിരുന്നില്ല. കൈത്തറി മേഖലയുടെ ഉന്നമനത്തിന് സഹായകമാകുന്ന ഈ നീക്കത്തെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെ പേരില്‍ അവഗണിക്കാനാണ് സാധ്യത.

English summary
The State government has directed all the government employees and teachers in Kerala to wear Khadi-Handloom apparels on Wednesdays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X