കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിനെയും പിന്നിലാക്കുന്ന കേരളപ്പെരുമ

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഇന്ത്യന്‍ വിനോദസഞ്ചാരകേന്ദ്രമെന്ന ബഹുമതി കേരളത്തിന് സ്വന്തം. ഗൂഗിള്‍ സെര്‍ച്ച് ബോക്‌സില്‍ ലോകമഹാദ്ഭുതങ്ങളിലൊന്നായ താജ് മഹലിനെയും കടത്തിവെട്ടിയാണ് കേരളം താരമായി മാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കനുസരിച്ചാണിത്.

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറും മാലോകര്‍ തിരയുന്ന പ്രധാന പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഗൂഗിള്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് മൂന്നാറിന് ഒന്‍പതാം സ്ഥാനമുണ്ട്. തൊട്ടുമുന്നിലുള്ളത് ഗേറ്റ്‌വേ ഓഫ് ഇന്ത്യയാണ്.

Google: Kerala overtakes Taj Mahal as most searched travel destination

ഇന്ത്യയിലെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മൂന്നാര്‍ തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിനും താജ്മഹലിനും പിന്നിലുള്ളത് വാഗാ അതിര്‍ത്തി, വൈഷ്‌ണോദേവി, അമര്‍നാഥ് എന്നിവയാണ്. കാശ്മീര്‍ ആറാംസ്ഥാനത്താണ്.
കേരളം ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ടതുള്‍പ്പെടെ ഗൂഗിളിലുണ്ടായ ഈ നേട്ടങ്ങള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ടൂറിസം വെബ്‌സൈറ്റുകളിലൊന്നാണ് കേരളാ ടൂറിസം വെബ്‌സൈറ്റ്. പ്രതിമാസം രണ്ടരലക്ഷത്തോളം സന്ദര്‍ശകരാണ് ഈ സൈറ്റിലൂടെ കടന്നുപോകുന്നത്. യൂട്യൂബില്‍ കേരള ടൂറിസത്തിന് പ്രതിവര്‍ഷം 60 ലക്ഷം സന്ദര്‍ശകരുണ്ട്.

ഇന്റര്‍നെറ്റ് തിരച്ചിലിലെ സമകാലിക പ്രവണതകള്‍ വ്യക്തമാക്കുന്ന ഗൂഗിള്‍ സൈറ്റ്‌ഗൈസ്റ്റ് എന്ന വെബ്‌സൈറ്റാണ് ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ സെര്‍ച്ച ചെയ്യപ്പെട്ട വാക്കുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത്.

English summary
Kerala has edged out the Taj Mahal to become the number one in Google's search trends for travel destinations in the country for 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X