സിഎംപി സിപിഐയിലേക്ക്

സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ലയനചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അറിയുന്നു. അവഗണന തുടര്‍ന്നാല്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് സിഎംപി. സീറ്റ് വിഭജനത്തെച്ചൊല്ലി തുടങ്ങിയ അകല്‍ച്ച പരിയാരം പ്രശ്‌നത്തെ തുടര്‍ന്ന് രൂക്ഷമായിരുന്നു. സിഎംപിയെ അവഗണിയ്ക്കുന്ന നിലപാടാണ് യുഡിഎഫിനെന്ന് പാര്‍ട്ടി നേതാവ് കെആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. അവഗണന തുടര്‍ന്നാല്‍ സ്വന്തം നിലപാട് നോക്കേണ്ടി വരുമെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. എന്നാല്‍ സിഎംപിയിലെ ഒരു വിഭാഗത്തിന് ലയനനീക്കത്തില്‍ എതിര്‍പ്പുള്ളതായും അറിയുന്നു.
അതേസമയം, ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് സി.പി.ഐ നേതൃത്വം പറയുന്നത്. എം.വി രാഘവന്റെ അസുഖം അന്വേഷിച്ച് കാനം പോയതായിരിക്കാമെന്നാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത സി.പി.ഐ നേതാവ് പ്രതികരിച്ചത്.












Click it and Unblock the Notifications