കൊല്ലത്ത് വാഹനാപകടം:8 മരണം

തിരുവനന്തപുരം ഭരതന്നൂര്‍, കടയ്ക്കല്‍ സ്വദേശികളാണ് മരിച്ചത്. കാര്‍ യാത്രക്കാരായ അജിത് കുമാര്‍ (35) ,ഭാര്യ സുനീഷ(30), മകന്‍ ഉണ്ണിക്കുട്ടന്‍ (6), അജിത്തിന്റെ അമ്മ വിജയമ്മ, സുനീഷയുടെ അമ്മ ഉഷ (45), അജിത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യ രുഗ്മിണി(40), മകള്‍ നീതു (15), കാറിന്റെ ഡ്രൈവര്‍ മനേഷ് (45) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍.
തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാറും പന്തളം ഭാഗത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ക്വാളിസ് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
അഞ്ച് മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മൃതദേഹങ്ങള്‍. ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications