കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധവുമായി ആയിരങ്ങള്‍

  • By Ajith Babu
Google Oneindia Malayalam News

Sheila Dikshit
ദില്ലി: കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന ദില്ലിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങള്‍ അണിനിരുന്നു. കടുത്ത പ്രതിഷേധം നടക്കുന്ന ജന്തര്‍ മന്തറില്‍ എത്തിയ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയി.

കഴിഞ്ഞയാഴ്ച്ചത്തേതില്‍ നിന്ന് വിരുദ്ധമായി സമാധാനപരമായ പ്രതിഷേധത്തിനും അനുശോചനയോഗങ്ങള്‍ക്കുമാണ് ഇന്ന് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്.

പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചിക്കാന്‍ ഉച്ചയോടെയാണ് ഷീലാ ദീക്ഷിത് ജന്തര്‍ മന്തറില്‍ എത്തിയത്. സമരവേദിയിലേക്കു കടന്നയുടന്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടു പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

പ്രതിഷേധക്കാരുടെ പ്രതിരോധം മൂലം അവര്‍ക്കു മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. ദില്ലിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകാത്ത ഷീലാ ദീക്ഷിതിന് സമരവേദിയിലെത്താന്‍ എന്ത് അവകാശമാണുള്ളതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.

കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്നുകാരി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. യുവതി മരിച്ച വാര്‍ത്ത പുറത്തു വന്നയുടന്‍ ദില്ലിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം അധികൃതര്‍ പോലീസിനെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ സൈന്യവും രംഗത്തുണ്ട്.

English summary
Delhi Chief Minister Sheila Dikshit faced public rage on Friday when she was forced to return from Jantar Mantar where she went to take part in mourning the death of the 23-year-old gang-rape victim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X