Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Indu
തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശിനി ഇന്ദു ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുവിന്റെ സുഹൃത്ത് സുഭാഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കാമുകിയായിരുന്ന ഇന്ദു മറ്റൊരു വിവാഹത്തിന് തയാറായതിന്റെ വിരോധത്താല്‍ സുഭാഷ് തന്ത്രപൂർവം കൊലപ്പെടുത്തിയെന്നാണ് ഇപ്പോൾ തെളിഞ്ഞിട്ടുള്ളത്.

2011 ഏപ്രില്‍ 24നാണ് കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷകയായിരുന്ന ഇന്ദു തീവണ്ടി യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. യാത്രയ്ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍നിന്നാണ് ഇന്ദുവിനെ കാണാതായത്. എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ ഗവേഷകയായ ഇന്ദു അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങുകയായിരുന്നു. കോഴിക്കോട് ഐഐടിയില്‍ അധ്യാപകനായിരുന്ന സുഭാഷും യാത്രയില്‍ ഇന്ദുവിനൊപ്പമുണ്ടായിരുന്നു.

കുമാരപുരം സ്വദേശിനിയായ ഇന്ദു 2009 മുതല്‍ ബാലരാമപുരം സ്വദേശിയുമായ സുഭാഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.

പിന്നീട് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകന്‍ അഭിലാഷുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദുരൂഹമായ സാഹചര്യത്തില്‍ ഇന്ദു മരണപ്പെടുന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സുഭാഷിനെ സംശമുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+