ലൈംഗിക ശേഷി മരവിപ്പിയ്ക്കണമെന്ന് നിര്‍ദ്ദേശം

ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ് , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .
കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്ദരും ഉള്‍പ്പെട്ട സമിതിയാണ് തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്റ്റീസ് ജെഎസ് വര്‍മ്മ കമ്മറ്റിക്ക് മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന് വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റീസ് ജെഎസ് വര്‍മ്മ.
ഡിസംബര്‍ 24 ന് നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പേ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഭൂരിപക്ഷാഭിപ്രായം. ് ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്.
ദില്ലിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബലാല്‍സംഗത്തിന് കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ദില്ലി സര്‍ക്കാരിനുമെതിരെ കടുത്ത ജനരോഷമാണ് സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്നിരിയ്ക്കുന്നത്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നീക്കം.












Click it and Unblock the Notifications