കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഉടക്കി, തൃശൂര്‍ ഡിസിസിയില്‍ കൂട്ടരാജി

  • By Ajith Babu
Google Oneindia Malayalam News

തൃശൂര്‍: അച്ചടക്കം പാലിക്കണമെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമുള്ള കെപിസിസി നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി തൃശൂരില്‍ ഐ ഗ്രൂപ്പുകാര്‍ കൂട്ടരാജി നല്കി. തൃശൂര്‍ ഡിസിസിയില്‍ സമാന്തര യോഗം ചേര്‍ന്നാണ് 21 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളില്‍ 12 പേര്‍ രാജി സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്റ് അഡ്വ. വി. ബാലറാം രാജി സ്വീകരിച്ചു. നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.

ജില്ലയിലെ ഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണു ഭാരവാഹികള്‍ രാജിവയ്ക്കുന്നതെന്നും രാജി കെപിസിസി പ്രസിഡന്റിനു കൈമാറുമെന്നും ബാലറാം അറിയിച്ചു. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രണ്ടാംഘട്ടമായി രാജി സമര്‍പ്പിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ്.

രാജിസമര്‍പ്പണത്തോടനുബന്ധിച്ചു ഡിസിസിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഐ ഗ്രൂപ്പുകാരും എംഎല്‍എമാരുമായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സെന്റ്, മേയര്‍ ഐ.പി. പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

എംഎല്‍എമാര്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിലവില്‍ സാധ്യതയില്ലെന്നു ബാലറാം മറുപടി നല്കി. എ ഗ്രൂപ്പുകാരനായ ഒ. അബ്ദുറഹ്മാന്‍കുട്ടിക്കു ഡിസിസി പ്രസിഡന്റുസ്ഥാനം നല്കിയതിനെത്തുടര്‍ന്ന് രാജിപ്രഖ്യാപനം നടത്തിയ എംഎല്‍എമാര്‍ പിന്നീടു നിലപാടില്‍നിന്നു പിന്നോട്ടുപോകുകയായിരുന്നു. ഐ ഗ്രൂപ്പിനു സ്ഥാനം ലഭിക്കാനായി എംഎല്‍എ സ്ഥാനം ത്യജിക്കാനും തയാറാണെന്നും നേരത്തേ നടത്തിയ പ്രഖ്യാപനത്തില്‍നിന്നു പിന്നോട്ടുപോകില്ലെന്നും വിന്‍സെന്റ് പറഞ്ഞു.

ഡിസിസി പ്രസിഡന്റുസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഐ വിഭാഗം നേരത്തേ ഡിസിസിയില്‍ വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂട്ടരാജി.

English summary
he selection of the new DCC president, 12 District Congress Committee (DCC) office-bearers belonging to the ‘I’ group here resigned from their posts on Saturday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X