Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദുവിന്റെ മരണം: പ്രണയം പ്രതികാരമായി

Indhu
കോഴിക്കോട്: എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവും എന്‍ഐടിയിലെ അസിസ്റ്റന്റ് പ്രഫസറായ സുഭാഷും തമ്മിലുള്ള പ്രണയമാണ് ഒടുവില്‍ കൊലപാതകത്തിലെത്തിയത്. രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. തന്നെ തഴഞ്ഞ് ഇന്ദു മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതാണ് സുഭാഷിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഒന്നരവര്‍ഷത്തെ അന്വേഷണത്തിന് ശേഷം അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

2010 മുതല്‍ സുഭാഷ് ഇന്ദുവിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ദുവുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും സുഭാഷ് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും റിക്കോര്‍ഡ് ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തി സുഭാഷ് ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതിനും തെളിവുകളുണ്ട്.

എന്‍ഐടി കാമ്പസിന് അര കിലോമീറ്റര്‍ ദൂരെയുള്ള ഇരുനിലക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു ഒരു വര്‍ഷത്തോളം ഇവരുടെ താമസം.
അയല്‍വാസികള്‍ക്കെല്ലാം ഇവരുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു. ഈ വീട്ടില്‍നിന്ന് അന്വേഷണ സംഘം ഇന്ദുവിന്റെ വസ്ത്രങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

ഇതിനിടെ കൊട്ടാരക്കര സ്വദേശി അഭിഷേകുമായി വീട്ടുകാര്‍ ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു. 2010 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം. സുഭാഷുമായി പ്രണയത്തിലായിരുന്നെങ്കിലും ഇന്ദു വിവാഹത്തിന് സമ്മതം മൂളി. 2012 മെയ് 16ാം തീയതി തിരുവനന്തപുരത്തുവെച്ച് വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ഇന്ദുവിനെ വിവാഹത്തിന് നിര്‍ബന്ധിയ്ക്കാന്‍ തന്നെ സുഭാഷ് തീരുമാനിച്ചു.

ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി സിക്കിമിലേക്ക് പോകാനായി സുഭാഷ് പദ്ധതിയും തയ്യാറാക്കി. തീവണ്ടി ടിക്കറ്റ് ഒരുമാസം മുമ്പുതന്നെ സുഭാഷ് ബുക്ക് ചെയ്തു. സൈഡ് ബര്‍ത്തുകള്‍ ചോദിച്ചുവാങ്ങി.

25ന് കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി അന്ന് വൈകീട്ട് ദില്ലിയിലെത്തി അവിടെ നിന്ന് സിക്കിമിലേക്ക് പോകാനായിരുന്നു സുഭാഷിന്റെ പദ്ധതി. തിരുവനന്തപുരത്തുള്ള ഒരു ട്രാവല്‍ ഏജന്റ് വഴി ദില്ലിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനും തെളിവ് കിട്ടി.

കോഴിക്കോട്ട് പോകാന്‍ തീരുമാനിച്ച ഏപ്രില്‍ 24ന് രാവിലെ ഇന്ദുവും മാതാപിതാക്കളും സുഭാഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഇത് സുഭാഷിനെ നടുക്കി. പ്രണയം പകയായി മാറി. അന്ന ദിവസം വെകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍ ബി.വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തത്.

കര്‍ട്ടന്‍ താഴ്ത്തിയിട്ട് ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് സുഭാഷ് ആവശ്യപ്പെട്ടെങ്കിലും ഇന്ദു അതിന് വഴങ്ങിയില്ല. സംസാരം മറ്റുള്ളവര്‍ കേള്‍ക്കുമെന്ന് ധരിപ്പിച്ച് ഇന്ദുവിനെ കംപാര്‍ട്ട്‌മെന്റിന്റെ വാതിലനടുത്തേക്ക് കൂട്ടിക്കൊണ്ടുവരികയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഇന്ദു ഉറപ്പിച്ച പറഞ്ഞതോടെ സുഭാഷ് പ്രകോപിതനാവുകയും ഇന്ദുവിനെ നെഞ്ചുഭാഗത്ത് തള്ളി താഴെയിടുകയും ചെയ്തു. ആലുവ പുഴയ്ക്ക് മുകളിലൂടെ തീവണ്ടി കടന്നുപോകുമ്പോഴായിരുന്നു ഇന്ദു പുറത്തേക്ക് വീണത്. റെയില്‍പാലത്തിന്റെ തൂണില്‍ തലയിടിച്ച് ഇന്ദു പുഴയില്‍ വീണു. നാലുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെത്തി.

ഇന്ദുവിനെ കാണാനില്ലെന്ന് ആദ്യം പരാതി നല്‍കിയത് സുഭാഷ് തന്നെയായിരുന്നു. താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇന്ദു ട്രെയിനിന്റെ വാതിലിന്റെ അടുത്തേക്കു പോയിരുന്നെന്നും സുഭാഷ് പോലീസിനോടു പറഞ്ഞിരുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഇന്ദുവിനെ കാണാതായതെന്നും ഇയാള്‍ മൊഴി നല്കിയിരുന്നു.

താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതിനാലാണു വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതെന്നു സുഭാഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+