തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് 24 മണിക്കൂര്‍ സമരം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്, കേരള സ്‌റ്റേറ്റ്് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സംയുക്തമായി സമരം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പെട്രോളിയം ഉത്പന്നങ്ങല്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നും പമ്പുടമകള്‍ അറിയിച്ചിട്ടുണ്ട്.
വിലനിയന്ത്രണം ഓയില്‍ കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് അന്യായമായി കൂട്ടിയ വില കുറക്കുക, വ്യക്തമായ മാനദണ്ഡങ്ങളോടെ മാത്രം പുതിയ പമ്പുകള്‍ തുടങ്ങുക, ഓയില്‍ കമ്പനികള്‍ ഡീലര്‍മാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക, പമ്പുകള്‍ക്കുള്ള വൈദ്യുതി സേവനഗണത്തില്‍ ഉള്‍പ്പെടുത്തുക, പമ്പുകളില്‍ അക്രമം നടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവ ഉന്നയിച്ചാണ് സമരം.
പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എഐടിയുസി നേതൃത്വത്തിലുള്ള കേരള പെട്രോള്‍ ബങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പട്ടം ശശിധരന്‍, ജനറല്‍ സെക്രട്ടറി സുനില്‍ മതിലകം എന്നിവര്‍ അറിയിച്ചു. പെട്രോള്‍ ബങ്കുടമകളുടെ സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്ന ഡിമാന്‍ഡുകള്‍ തികച്ചും ന്യായമാണെന്നും, അതോടൊപ്പം പെട്രോള്‍ ബങ്കുകളിലെ തൊഴിലാളികളുടെ ശമ്പളവര്‍ധന ഉള്‍പ്പെടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനെജ്‌മെന്റ് തയാറാകണമെന്നും എഐടിയുസി നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications