Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രാവിമാനം റോഡിലേക്ക് ഇടിച്ചിറങ്ങി 4 മരണം

Four people are killed and another four injured after a plane crash in Russia.
മോസ്‌കോ: ലാന്റിങ്ങിനിടെ റണ്‍വെയില്‍ നിന്നും നിയന്ത്രണംവിട്ട റഷ്യന്‍ യാത്രാവിമാനം റോഡിലേക്കിറങ്ങി ഇടിച്ചുതകര്‍ന്ന് നാലുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം വിമാനജീവനക്കാരാണ്. പൈലറ്റ്, സഹ പൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയര്‍ ഫ്‌ളൈറ്റ് സ്റ്റ്യുവാര്‍ഡ് എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

മോസ്‌കോയിലെ നുക്കുവോ വിമാനത്താവളത്തില്‍ ഇറങ്ങിയ ദ റെഡ് വിങ് എയര്‍ലൈന്‍സിന്റെ ടുപലോവ് 204 വിമാനമാണ് ശനിയാഴ്ച തകര്‍ന്നത്. ചെക് റിപ്പബഌക്കില്‍ നിന്നും എട്ട് വിമാനയാത്രക്കാരുമായി വരികയായിരുന്ന വിമാനമാണ് തകര്‍ന്നത്. യാത്രക്കാര്‍ ആരും വിമാനത്തിലുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

റഷ്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് നുക്കുവോ. നിയന്ത്രണംവിട്ട വിമാനം റണ്‍വേയും കടന്ന് തൊട്ടടുത്തുള്ള മെയിന്റോഡില്‍ ഇടിച്ചാണ് നിന്നത്. വിമാനം നിരവധി കഷണങ്ങളായി തകര്‍ന്നു. കോക്പിറ്റ് തകര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്നു വിമാനം കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിരിയ്ക്കുകയാണ്.

വിമാനം റോഡില്‍ വന്നിടിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡിലൂടെ പോകുന്ന കാറില്‍ വന്നിടിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+