ഇന്ത്യക്കാരനെ കൊന്ന യുവതി അറസ്റ്റില്‍

വ്യാഴാഴ്ച രാത്രി നഗരത്തിലെ ക്യൂന്‍സ് സബ് വേ സ്‌റ്റേഷനിലാണു സംഭവം നടന്നത്. പശ്ചിമ ന്യുയോര്‍ക്കില്‍ ന്യൂ ആംസ്റ്റര്‍ഡാം കോപീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന സുനന്ദോ സെന്‍ (46) ആണ് കൊല്ലപ്പെട്ടത്. പ്ലാറ്റ്‌ഫോമില്‍ക്കൂടി പോകുകയായിരുന്ന യുവതി തീവണ്ടി വരുന്നതിന് തൊട്ടുമുന്‍പ് സെന്നിനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഇതിന് ശേഷം യുവതി ഓടിമറയുകയും ചെയ്തു. റെയില്‍വെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് യുവതിയെ കുടുക്കിയത്.
പ്രതിയെ ക്യൂന്‍സ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കുറ്റം തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 2001 സെപ്റ്റംബര്‍ ഒന്നിലെ ഭീകരാക്രമണത്തെ തുടര്‍ന്നാണു താന്‍ ഹിന്ദുക്കളെയും മുസ് ലിംകളെയും വെറുക്കാന്‍ തുടങ്ങിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
സെന്‍ അവിവാഹിതനാണെന്നും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും ഒപ്പം താമസിച്ചിരുന്നവര്‍ അറിയിച്ചു. സെന്നിന്റെ ഇന്ത്യയിലെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications