Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പെണ്‍കുട്ടിയ്ക്ക് ഗൂഗിളിന്റെ ശ്രദ്ധാഞ്ജലി

ദില്ലി: കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ശ്രദ്ധാജ്ഞലി. സെര്‍ച്ച് പേജില്‍ കത്തുന്ന മെഴുകിതിരിയുടെ ചിത്രവുമായാണ് ഗൂഗിള്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നത്.

ഏവരെയും ആകര്‍ഷിയ്ക്കുന്ന ഗൂഗിള്‍ ഡൂഡിലുകള്‍ പോലെയല്ല ഇത്. സെര്‍ച്ച് കോളത്തിന് താഴെയായി ഒരുക്കിയിരിക്കുന്ന മെഴുകുതിരി നാളത്തിലേക്ക് മൗസ് നീക്കുമ്പോള്‍ 'ദില്ലി പെണ്‍കുട്ടിയുടെ ഓര്‍മയ്ക്ക്' എന്ന സന്ദേശവും ദൃശ്യമാകും. അത്യപൂര്‍വമായ അവസരങ്ങളില്‍ മാത്രമാണ് ഇത്തരം പ്രത്യേക ലോഗോ ഗൂഗിള്‍ തയാറാക്കുന്നത്.

Google lights candle 'in memory of Delhi braveheart'

പെണ്‍കുട്ടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മെഴുകുതിരകളുമായി തെരുവിലിറങ്ങിയ ആയിരങ്ങളോട് അനുഭാവം രേഖപ്പെടുത്തുന്നതാണ് ഗൂഗിളിന്റെ ഈ നീക്കം.

കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ദില്ലി കൂട്ടമാനഭംഗം. സംഭവം നടന്ന 16-ാം തീയതി മുതല്‍ വിവിധ വെബ്‌സൈറ്റുകളും മറ്റ് മാധ്യമങ്ങളും ഇതേക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അറിയാനായി ലക്ഷക്കണക്കിനാളുകളാണ് ഗൂഗിളിനെ ആശ്രയിച്ചത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിക്ക് ആദരാജ്ഞലിയുമായി പ്രത്യേക പേജ് ഒരുക്കാന്‍ ഗൂഗിള്‍ തയാറായത്.

ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളടങ്ങുന്ന ഇന്റര്‍നെറ്റ് ലോകത്ത് ഇനിയും ദില്ലി സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ദില്ലിയെ വിറപ്പിച്ച പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയും സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മകളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+