വിശ്വസ്തര്‍ പുറത്ത്; കാഴചക്കാരനായി വിഎസ്

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷനേതാവായപ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്തരായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ട മൂന്നുപേരും.
കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനത്തിന് ഞായറാഴ്ചയാണ് സംസ്ഥാനസമിതി അംഗീകാരം നല്‍കിയത്.
വിവരം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസം 17 ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അംഗീകാരം കിട്ടിയശേഷമേ പ്രഖ്യാപനമുണ്ടാകാന്‍ സാദ്ധ്യതയുള്ളൂ.
വാര്‍ത്ത ചോര്‍ച്ച അന്വേഷിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവര്‍ ഉള്‍പ്പെട്ടെ പാര്‍ട്ടിതല അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
തന്റെ വിശ്വസ്തരായ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ വാര്‍ത്താചോര്‍ച്ചയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വി.എസ്. കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ഇക്കാര്യത്തിലുള്ള അമര്‍ഷവും പ്രതിഷേധവുമെല്ലാം വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ലെന്നാണ് അറിയുന്നത്.
അച്ചടക്ക നടപടി എടുക്കുന്നതില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇങ്ങനെയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയില്ലെന്ന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതെല്ലാം അവഗണിച്ച് മുന്നോട്ടു പോകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.












Click it and Unblock the Notifications