ആര്യ കൊലക്കേസ്: പ്രതി കുറ്റക്കാരന്‍
തിരുവനന്തപുരം: ആര്യ കൊലക്കേസില്‍ പ്രതി ഓട്ടൊ ഡ്രൈവര്‍ രാജേഷ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കേസില്‍ വ്യാഴാഴ്ച ശിക്ഷ വിധിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
2011 മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം വേറ്റിനാടു സ്വദേശിനി ആര്യയെ മാനഭംഗം ചെയ്തു കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
കൊലപാതകം, മാനഭംഗം, കവര്‍ച്ച എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ അനുസരിച്ചാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്‌ടെത്തിയിരിക്കുന്നത്. പ്രതിക്കെതിരേ ചുമത്തിയിരുന്ന തെളിവുനശിപ്പിക്കല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി വിലയിരുത്തി.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ആര്യയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചു കൊന്നത്. ആര്യയുടെ വീടിനു സമീപത്ത് വച്ച് പ്രതിയായ രാജേഷിന്റെ ഓട്ടോറിക്ഷയുടെ വീല്‍ റോഡുവക്കിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ഓട്ടോ പൊക്കുന്നതിന് ആര്യയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടില്‍ ആര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂഡ്രൈവര്‍ വാങ്ങാനെന്ന വ്യാജനേ ആര്യയുടെ വീടിനകത്തുകയറുകയും ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആര്യയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കില്‍ വ്യാജപേരില്‍ പണയം വച്ച് പണം കൈക്കലാക്കുകയും ചെയ്തു.












Click it and Unblock the Notifications