എന്‍എസ്എസിന്റെ ക്ഷേത്രങ്ങളില്‍ ഇനി നായര്‍ പൂജാരി

നായര്‍ഈഴവ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്നും വിട്ടുവീഴ്ച ചെയ്തും ഐക്യം മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാരിന്റെ ഗ്രാഫ് താഴ്ന്നു. വിദ്യാഭ്യാസ വകുപ്പിനെതിരേ എന്‍എസ്എസ് പറഞ്ഞ അഭിപ്രായത്തില്‍ മാറ്റമുണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം വികലമാണെന്നും ശരിയായ രീതിയിലല്ല പോകുന്നതെന്നുമുള്ള അഭിപ്രായം ഇപ്പോഴുമുണ്ട്. അഭിപ്രായം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിന്നീട് മിണ്ടാതിരുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്‍എസ്എസ് പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെയ്ക്കുന്നില്ല. പ്രവര്‍ത്തനം മെച്ചപ്പെടണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പൊളിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തി. എന്നാല്‍ ഈ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വിട്ടുവീഴ്ച ചെയ്തും ഐക്യം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications