Get Updates
Get notified of breaking news, exclusive insights, and must-see stories!

മോര്‍ഫിങിലൂടെ നഗ്നചിത്രം ഫോട്ടോഗ്രാഫര്‍ പിടിയില്‍

പൊന്‍കുന്നം(കോട്ടയം): മോര്‍ഫിങിലൂടെ യുവതികളുടെ വ്യാജനഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ച കേസില്‍ യുവ ഫോട്ടോ ഗ്രാഫറെ പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന അയ്യപ്പന്‍കോവില്‍ സ്വദേശിയായ പത്താഴപുരക്കല്‍ റോജേഷിനെയാണ് (27) പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിക്കത്തോടിനടുത്ത് ഒരു ബന്ധുവീട്ടില്‍ താമസിച്ച ഫോട്ടോ എഡിറ്റിങ് സംബന്ധമായ ജോലികള്‍ ചെയ്യുകയാണ് ഇയാള്‍. ബന്ധുക്കളായ മൂന്ന് യുവതികളുടെയും പരിസരത്തുള്ള രണ്ട് പെണ്‍കുട്ടികളുടെയും ഫോട്ടോ ഇയാള്‍ എടുത്തിരുന്നു. മോര്‍ഫിങിലൂടെ ഇവരുടെ ചിത്രങ്ങളില്‍ നഗ്‌ന ശരീരചിത്രങ്ങള്‍ യോജിപ്പിച്ച് പ്രചരിപ്പിച്ചു എന്നാണ് കേസ്.

സ്ത്രീകളുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ചിത്രങ്ങളില്‍ ഒന്ന് പത്താംക്‌ളാസ് വിദ്യാര്‍ഥിനിയുടെതാണ്. റോജേഷ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫോണിലെ മെമ്മറി കാര്‍ഡില്‍ പകര്‍ത്തിയ ദൃശ്യം പുറത്തായപ്പോഴാണ് സ്ത്രീകളുടെ ബന്ധുക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്കും മെമ്മറികാര്‍ഡും ഐ.ടി ഫോറന്‍സിക്ക് ലാബില്‍ പരിശോധനക്ക് വിധേയമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+