കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ സമരത്തിലേക്ക് നേരിടാന്‍ സര്‍ക്കാര്‍

  • By Ajith Babu
Google Oneindia Malayalam News

Strike
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പള പരിഷ്‌കരണം, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി എട്ടിന് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്താനിരിക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ജനത്തിന് വന്‍ ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്ന സമരം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ശന്പളപരിഷ്‌കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശന്പളം പരിഷ്‌കരിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്ന സര്‍വീസ് സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ ഇപ്പോഴത്തെ ജീവനക്കാര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഇടതുസംഘടനാപ്രതിനിധികള്‍ പറഞ്ഞു.

പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജീവനക്കാരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി എല്‍.ടി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.എ അനുവദിച്ച് കൊണ്ടുള്ള തീരുമാനത്തിലെ അപകാതകള്‍ പരിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാലിതിന് വഴങ്ങേണ്ടെന്നാണ് സംഘടനകളുടെ തീരുമാനം.

English summary
Chandy assured that the contributory pension will not create any problems to the employees, they refused to comply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X