കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ ധനകമ്മി ക്രമാതീതമായി വര്‍ധിക്കുന്നത് തടയാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ സെനറ്റ് ഇതിനകം അംഗീകാരം നല്‍കി കഴിഞ്ഞു. പ്രതിരോധ ചെലവുകളില്‍ കുറവ് വരുത്താതെയുള്ള പരിഹാരമാര്‍ഗ്ഗമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ചെലവ് ചുരുക്കലിലൂടെയും സമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയും പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഒബാമ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സെനറ്റില്‍ ഡെമോക്രാറ്റിക്കുകള്‍ക്കും ഭൂരിപക്ഷമുള്ളതിനാല്‍ കടുത്ത തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഒബാമയ്ക്കാവില്ല.

Obama

നാലു ലക്ഷം ഡോളര്‍ വരെ സമ്പാദിക്കുന്ന അമേരിക്കക്കാര്‍ക്കുള്ള നികുതി ഇളവുകള്‍ തുടര്‍ന്നും ലഭിക്കും. അതേ സമയം റിപ്ലബ്ലിക്കന്‍ പാര്‍ട്ടി ഭരിച്ചിരുന്ന കാലത്തെടുത്ത പല നികുതി ഇളവുകളും ഒബാമ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. പുതിയ നികുതി നിര്‍ദ്ദേശങ്ങളും 1.2 ലക്ഷം കോടി ഡോളറോളം ചെലവ് ചുരുക്കാനുള്ള നിര്‍ദ്ദേശങ്ങളും രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീക്കുമെന്ന് കരുതുന്നവരുണ്ട്.

English summary
The U.S. Senate has overwhelmingly approved a bipartisan agreement to spare most Americans from steep tax hikes and delay across-the-board federal spending cuts imposed by the so-called “fiscal cliff”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X