കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഐസിയില്‍ നിന്നും ന്യൂ ജീവന്‍ നിധി

Google Oneindia Malayalam News

Pension
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ന്യൂ ജീവന്‍ നിധി എന്ന പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.

മരണ ആനുകൂല്യങ്ങള്‍
1 പദ്ധതിയില്‍ ചേര്‍ന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ മരിയ്ക്കുകയാണെങ്കില്‍ കവറേജ് നല്‍കുന്ന മുഴുവന്‍ തുകയും ബോണസും നല്‍കും.
2 അഞ്ചു വര്‍ഷത്തിനുശേഷമാണെങ്കില്‍ കവറേജ് നല്‍കുന്ന തുകയും അതുവരെയുള്ള ബോണസും കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കാലാവധി പൂര്‍ത്തിയായാല്‍

1 പെന്‍ഷന്‍ തുക ലഭിക്കാന്‍ തുടങ്ങും
2 സിംഗിള്‍ പ്രീമിയം സ്‌കീമിലൂടെ തുക മാറ്റിനിക്ഷേപിക്കാനുള്ള അവസരം നല്‍കും.

ഏറ്റവും ചുരുങ്ങിയ കവറേജ് തുക 50000ആണ്. പരമാധിക്ക് പരിധിയില്ല. ചുരുങ്ങിയത് അഞ്ചുവര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ തയ്യാറാവണം. സിംഗിള്‍ പ്രീമിയമാണെങ്കില്‍ ആറുവര്‍ഷം. 35 വര്‍ഷമാണ് പരമാവധി കാലാവധി.

18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ആര്‍ക്കും സ്‌കീമില്‍ ചേരാവുന്നതാണ്. റഗുലര്‍ സ്‌കീമില്‍ ചേരുന്നവരുടെ ഏറ്റവും ചെറിയ പ്രീമിയം 3000 ആയിരിക്കണം. സിംഗിള്‍ പ്രീമിയത്തില്‍ ഇത് 10000ആണ്. പണം അടയ്ക്കാനുള്ള കാലാവധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. മൂന്നു വര്‍ഷത്തെ പ്രീമിയം പൂര്‍ത്തിയാക്കിയാല്‍ ഏത് സമയത്തും സറണ്ടര്‍ ചെയ്യാന്‍ സാധിക്കും.

English summary
Life Insurance Corporation has unveiled latest pension plan named New Jeevan Nidhi. It is a deferred pension plan which is launched on 2nd JAN 2013.idhi-157619.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X