• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിപണി കുതിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 20000ലേക്ക് അടുക്കുകയാണ്. ദേശീയ സൂചികയായ നിഫ്റ്റി 6000ഉം കടന്ന് മുന്നേറുകയാണ്. ഓഹരി വിപണിയുടെ ഈ കുതിപ്പ് കണ്ട് സന്തോഷിക്കാന്‍ വരട്ടെ. നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കണം.

1 വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതാണ് പുതിയ കുതിപ്പിനു കാരണം. ഏകദേശം 175000 കോടി രൂപയാണ് ഇത്തരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും കടപ്പത്രങ്ങളിലും കുമിഞ്ഞുകൂടിയിട്ടുള്ളത്. ഇതിനര്‍ത്ഥം ഇന്ത്യയിലെ ചെറുകടി നിക്ഷേപകരും വന്‍കിട നിക്ഷേപ സ്ഥാപനങ്ങളും ഇപ്പോഴും ഓഹരി വിപണിയിലേക്ക് പരിപൂര്‍ണമായി ഇറങ്ങിയിട്ടില്ലെന്നു തന്നെയാണ്. വിദേശനിക്ഷേപം പിന്‍വലിയുമ്പോള്‍ വിപണിയും താഴോട്ടിറങ്ങും.

രണ്ട്: പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കാത്തതും ഒരു പ്രധാനകാരണമാണ്. അമേരിക്കയിലും യൂറോപ്പിലും അനുകൂല സാഹചര്യങ്ങളായി കഴിഞ്ഞാല്‍ ഇപ്പോഴുള്ള പണലഭ്യത കുറയാനുള്ള സാധ്യതയുണ്ട്.

മൂന്ന്: ഇന്ത്യയിലെത്താന്‍ സാധ്യതയുള്ള പരമാവധി വിദേശനിക്ഷേപം എത്തിക്കഴിഞ്ഞു. ഇത്ര തന്നെ പുതിയ വര്‍ഷത്തിലും കടന്നു വരുമെന്ന് ഉറപ്പിക്കാനാവില്ല. ആഭ്യന്തര നിക്ഷേപകര്‍ വിപണിയോട് താല്‍പ്പര്യം കാണിച്ചാല്‍ മാത്രമേ ഓഹരി വിപണിയ്ക്ക് ഇനി മുന്നോട്ടുകുതിക്കാനാകൂ.

നാല്: അമേരിക്ക ധനകമ്മിയെന്ന കെണിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന നികുതികളും സാമ്പത്തിക അച്ചടക്ക നടപടികളും സ്വീകരിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും പുതിയ നടപടികള്‍ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയ്ക്കും യൂറോപ്പിനും ഇക്കാര്യം ബാധകമാണ്. ധനക്കമ്മി കുറയ്ക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ ഡീസലിനും പെട്രോളിനും വിലകൂട്ടിയാല്‍ വളര്‍ച്ചാനിരക്ക് താഴേക്കിറങ്ങും.

അഞ്ച്: സര്‍ക്കാര്‍ കൂടുതല്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചതും പരിഗണിക്കേണ്ടതുണ്ട്. ഐപിഒകളും സര്‍ക്കാര്‍ ഓഹരികളും ചില ഓഹരികളിലെങ്കിലും വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കും.

ആറ്: ചില പ്രതീക്ഷകളും ഓഹരി വിപണിയുടെ മുന്നോട്ടുകുതിപ്പിന് ആക്കം കൂട്ടുന്നുണ്ട്. പുതിയ ബജറ്റ്, അടിസ്ഥാന പലിശനിരക്കുകളില്‍ കുറവുവരുത്താനുള്ള സാധ്യത, കൂടുതല്‍ വിദേശനിക്ഷേപം എന്നിവയാണവ.

ഏഴ്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനക്ഷേമ ബജറ്റ് കൊണ്ടുവരാനുള്ള രാഷ്ട്രീയതീരുമാനമുണ്ടായാല്‍ അത് വിപണിയില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ഷേമകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ശ്രമിക്കുന്നത് ധനക്കമ്മി വര്‍ധിപ്പിക്കും.

എട്ട്: രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏത് കുറവും വിപണിയില്‍ തിരിച്ചടിയുണ്ടാക്കും.

English summary
Trading in the new year began on a bullish note today amid reports of possible resolution of the US ‘fiscal cliff’ issue with Nifty zooming by 46 points on the National Stock Exchange. Reached 6000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more