ദില്ലിയില്‍ വീണ്ടും പീഡനം,ഇത്തവണ ഫേസ്ബുക് ചങ്ങാതി

തെക്കന്‍ ദില്ലിയിലെ സഫ്ദര്‍ജങ് എന്‍ക്ലേവിനടുത്തുള്ള ന്യൂഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന പതിനൊന്നാം ക്ലാസ്സുകാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രതികളെ പരിചയപ്പെട്ടത്. രണ്ടു പേരും ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജീവനക്കാരാണ്.
ഫേസ്ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ടയാള്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ കാണാമെന്ന് അറിയിച്ചതനുസരിച്ചാണ് പെണ്‍കുട്ടിയെത്തിയത്. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടികൊണ്ടു പോയ രണ്ടു പേരും മയക്കുമരുന്ന് നല്‍കിയ പാനീയം കുടിയ്ക്കാന്‍ നല്‍കി. ബോധരഹിതയായ പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റാരോപിതരായ രണ്ടു പേര്‍ക്കും 25 വയസ്സില്‍ താഴെയാണ് പ്രായമെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയ്ക്ക് പതിനേഴ് വയസ്സില്‍ താഴെ മാത്രം പ്രായമുള്ളതിനാല്‍ രണ്ടു പേര്‍ക്കുമെതിരേ ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. അതേ സമയം ആരോപണം തെളിയുന്നതുവരെ പ്രതികളുടെ വിവരങ്ങളുടെ പുറത്തുവിടില്ലെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications