കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മാനഭംഗം: ഫേസ്ബുക്കിലേത് മലയാളി പെണ്‍കുട്ടി

  • By Ajith Babu
Google Oneindia Malayalam News

Delhi gang-rape: Victim's purported photo is of Kerala student
ദില്ലി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ചിത്രം എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രം. മരിച്ച പെണ്‍കുട്ടിയുടെ ചിത്രം എന്ന പേരില്‍ മലയാളി എഞ്ചിനിയറിംഗ് ബുരുദധാരിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്.

ചിത്രം 50,000- ത്തോളം പേര്‍ ഇതുവരെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും ദില്ലി പെണ്‍കുട്ടിക്ക് ദാമിനി, ജ്യോതി, നിര്‍ഭയ എന്നിങ്ങനെ പല പേര് നല്‍കി. ഇതില്‍ നിര്‍ഭയ എന്ന പേര് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത കിട്ടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ചില തെലുങ്ക് വെബ് സൈറ്റുകളിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പീന്നാലെ ചില കൂട്ടിച്ചേര്‍ക്കലുകളോടെ മറ്റാരോ ഇത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. വളരെപ്പെട്ടെന്ന് തന്നെ ഒട്ടേറെപ്പേരാണ് ദില്ലി പെണ്‍കുട്ടിയുടേതാണെന്ന് കരുതി ഈ ചിത്രം ഷെയര്‍ ചെയ്തത്.

അരലക്ഷത്തിലേറെപ്പേര്‍ ഇതിനകം ഈ ചിത്രം കണ്ടുകഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം എന്‍ജീനയറിംഗ് പൂര്‍ത്തിയാക്കിയ ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ചിത്രം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കല്‍ ഫേസ്ബുക്കിലൂടെ തന്നെ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

വ്യാജപ്രചരണത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നന അവസ്ഥയിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും. ഇതേത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ്. ദില്ലി സംഭവം രാജ്യശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രതിഷേധം ജ്വലിപ്പിയ്ക്കുന്നതിനും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ വലിയ പങ്കുവഹിച്ചിരുന്നു. എന്നാല്‍ അതേ മാധ്യമങ്ങള്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിയ്ക്കുന്നത്.

English summary
Purported pix of the victim on social media are apparently of a Kerala engineering student,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X