കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്ന് കുടുംബം

  • By Ajith Babu
Google Oneindia Malayalam News

Naming anti-rape law after the Delhi gangrape victim will be an honour, says family
ദില്ലി: ബസ്സിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച മകളുടെ പേര് പരസ്യപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് മാതാപിതാക്കള്‍. പുതുതായി കൊണ്ടുവരുന്ന മാനഭംഗ ശിക്ഷാ നിയമത്തിനു പെണ്‍കുട്ടിയുടെ പേര് നല്‍കുന്നത് അര്‍ഹിക്കുന്ന ആദരമാണെന്നും പിതാവും സഹോദരനും പറഞ്ഞു. മരിച്ച വ്യക്തിയുടെ പേര് അടുത്ത ബന്ധുവിന്റെ രേഖാമൂലമുള്ള സമ്മതപ്രകാരമല്ലാതെ വെളിപ്പെടുത്താനാവില്ലെന്നാണു വ്യവസ്ഥ.

മരിച്ച പെണ്‍കുട്ടിയുടെ പേരു പരസ്യപ്പെടുത്തണമെന്ന കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. മാനഭംഗത്തിനെതിരെ പുതുക്കി അവതരിപ്പിക്കുന്ന നിയമത്തിന്, മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍, ആ പെണ്‍കുട്ടിയുടെ പേരുനല്‍കി കുട്ടിയെ ആദരിക്കണമെന്നും ട്വിറ്റര്‍ കുറിപ്പില്‍ തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിര്‍ഭയ, ജ്യോതി, ദാമിനി, അമാനത്ത് - മാനഭംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട യുവതിയെ പല പേരുകളിലാണു മാധ്യമങ്ങള്‍ വിളിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മരിച്ച സ്ഥിതിക്കു പേരു വെളിപ്പെടുത്തിക്കൂടേ എന്ന ചോദ്യം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതിനിടെ മരിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ മറ്റൊരു കുട്ടിയുടെ ചിത്രം പ്രചരിയ്ക്കുന്നതും വിവാദമായി മാറിയിരുന്നു.

അതിനിടെ ദില്ലി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാവ് രാമണ്ണ ഗദ്ദാം തന്റെ പുതിയ ചിത്രത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ തങ്ങളെ കണ്ട് ആദ്യം കഥ ബോധിപ്പിക്കുകയാണ് വേണ്ടതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കി.

English summary
The family members of the 23-year-old girl said that "if her name is made public for this purpose, they have no objection to it".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X