കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്നില്ല

Google Oneindia Malayalam News

Anti Polygamy
ദില്ലി: ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ അനുവാദം നല്‍കുന്നുണ്ടെങ്കിലും ഇതിനെ അനുകൂലിക്കുന്ന നിലപാടല്ല പരിശുദ്ധ ഗ്രന്ഥമായ ഖുറാനിലുള്ളതെന്ന് കോടതി.

നേരത്തെ കല്യാണം കഴിച്ച ഒരാള്‍ക്ക് പെണ്‍കുട്ടിയെ 'ബലം പ്രയോഗിച്ച്' വിവാഹം കഴിച്ചുകൊടുത്ത കേസില്‍ കുറ്റാരോപിതനായ മൗലവിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഖുറാന്‍ ബഹുഭാര്യത്വത്തിന് അനുമതി നല്‍കുന്നത്.

ശരിയത്ത് നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ കീഴ്‌വഴക്കം നോക്കിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ആദ്യത്തെ ഭാര്യയ്ക്ക് അസുഖമോ ശാരീരിക വൈകല്യമോ കുട്ടികളുണ്ടാവാതിരിക്കുകയോ ചെയ്താല്‍ അവരുടെ അനുമതിയോടു കൂടി മാത്രമേ രണ്ടാം വിവാഹം നടത്താന്‍ സാധിക്കൂ.

ഒരേ സമയം നാലു പേരെ ഭാര്യമാരായി സൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന ദില്ലിയിലെ മൗലവി മുസ്തഫ രാജയുടെ നിലപാട് കോടതി തള്ളി. ഖുറാന്‍ നാലുഭാര്യമാരെ വരെ അംഗീകരിക്കുന്നുണ്ട്. ഏത് സാഹചര്യത്തിലാണ് മറ്റൊരു പെണ്‍കുട്ടിയ ഭാര്യയായി സ്വീകരിക്കേണ്ടതെന്ന് ഗ്രന്ഥം വ്യക്തമായി തന്നെ നിര്‍വചിച്ചിട്ടുമുണ്ട്.

നിരവധി മുസ്ലീം രാജ്യങ്ങളില്‍ പോലും ഇപ്പോള്‍ ബഹുഭാര്യത്വം പിന്തുടരുന്നില്ല. ഇന്ത്യയെ പോലൊരു ജനാധിപത്യരാജ്യത്ത് ഇത് തീര്‍ത്തും അംഗീകരിക്കാനാവില്ല. തുര്‍ക്കി, ടുണീഷ്യ പോലുള്ള മുസ്ലീം രാജ്യങ്ങളില്‍ ഏത് രൂപത്തിലുള്ള ബഹുഭാര്യത്വവും അംഗീകരിക്കുന്നില്ല. അംഗീകരിക്കുന്ന രാജ്യങ്ങളില്‍ തന്നെ ചെറിയൊരു വിഭാഗം മാത്രമാണ് ഈ രീതി പിന്തുടരുന്നത്.

ഭര്‍ത്താവിന്റെ മരണം കൊണ്ടോ മറ്റോ അനാഥയായ ജീവിയ്ക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത പെണ്‍കുട്ടിയെ സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഒരാള്‍ സംരക്ഷിക്കുന്നതിനോടും ഗ്രന്ഥം വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ല. പക്ഷേ, ഇതിനെല്ലാം ആദ്യത്തെ ഭാര്യയുടെ അല്ലെങ്കില്‍ ഭാര്യമാരുടെ അനുമതി വേണം. പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ നദീം ഖാന്‍ എന്നൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്ത മൗലവിയുടെ നടപടി നിയമവിരുദ്ധമാണ്. കൂടാതെ ഇത്തരത്തില്‍ വിവാഹം കഴിച്ചയാള്‍ അതി ക്രൂരമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയും കോടതി പരിഗണിക്കുന്നുണ്ട്.

English summary
The Holy Quran permits a Muslim man to marry more than one woman at a time but does not encourage such behaviour, a trial court has observed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X