കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്ത: ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
ദില്ലി: ഗുജറാത്ത് ലോകായുക്ത നിയമന വിഷയത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് തിരിച്ചടി. ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവച്ചു. നിയമനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. 2012 ജനുവരിയില്‍ ലോകായുക്ത നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് മോഡി സുപ്രീംകോടതിയെ സമീപിച്ചത്.

ലോകായുക്തയായി, വിരമിച്ച ജഡ്ജി ആര്‍.എ.മേഹ്തയെ ഗവര്‍ണര്‍ കമല ബെനിവാള്‍ നിയമിച്ചത് മന്ത്രിസഭയോട് ആലോചിക്കാതെയാണെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ വാദം തള്ളിയ സുപ്രീംകോടതി, മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ചൂണ്ടിക്കാട്ടി.ലോകായുക്ത നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ മന്ത്രിസഭയോട് ആലോചിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ലോകായുക്തയുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കണമെന്നും ജീവനക്കാരുടെ നിയമനമടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ നടത്തണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2006 മുതല്‍ ലോകായുക്ത നിയമനത്തില്‍ മോഡി കാര്യമായി തീരുമാനമെടുക്കാത്ത പശ്ചാത്തലത്തിലാണു 2011ല്‍ ഗവര്‍ണര്‍ ലോകായുക്തയെ നിയമിച്ചത്.

വിവേചനാധികാരമുപയോഗിച്ചായിരുന്നു ഗവര്‍ണറുടെ നടപടിയെന്ന് നേരത്തേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നടപടിയില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. ലോകായുക്ത നിയമനത്തില്‍ മോഡി സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തിനു ചേരാത്തതാണെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു.

എന്നാല്‍ ലോകായുക്തയുടെനിയമനം റദ്ദാക്കണമെന്നായിരുന്നു മോഡിയുടെ ആവശ്യം. എന്നാല്‍ തന്നിഷ്ടപ്രകാരമാണു ഗവര്‍ണര്‍ ഉത്തരവിട്ടതെന്നും ഭരണഘടനയുടെ ലംഘനമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതിവിധിയിലെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ മാറ്റമണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീംകോടതി തള്ളി.

English summary
The Supreme Court on Wednesday dismissed Gujarat government's plea challenging governor Kamla Beniwal's decision to appoint Justice (retd) R A Mehta as Lokayukta without consulting it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X