Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂലിന്റെ വേദിയില്‍ അശ്ലീലനൃത്തം

Trinamool controversy after 'vulgar' function, leaders throw money at dancers
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷം ബംഗാളില്‍ പുതിയ വിവാദത്തിന് വഴിയൊരുക്കുന്നു. പാര്‍ട്ടിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തില്‍ നേതാക്കള്‍ നര്‍ത്തകിമാരുമായി അശ്ലീല നൃത്തം ചവിട്ടുകയും സ്‌റ്റേജില്‍ പണമെറിയുകയും ചെയ്തതാണു വിവാദമായത്.

കൊല്‍ക്കത്തയിലെ ഭാന്‍ഗോറില്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നിശാനൃത്തം അരങ്ങേറിയത്. അല്പവസ്ത്രധാരികളായ യുവതികളുടെ കാബറേ നൃത്തത്തിനൊപ്പം നൃത്തവേദിയിലെത്തി യുവതികള്‍ക്ക് പണംവാരിയെറിയുന്ന നേതാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള ആദരസൂചകയായി രാജ്യം പുതുവത്സര ആഘോഷം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ മുഴുകിയ വേളയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിച്ചുപൊളി ആഘോഷം.

പ്രാദേശിക ചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ രാത്രിയില്‍ പോലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവച്ചു.

ഇത്തരം പ്രവര്‍ത്തികള്‍ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. ഇത് ബംഗാളിന്റെ സംസ്‌കാരമല്ല. ഇത്തരം സംഭവങ്ങള്‍ താന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാളിലെ പ്രമുഖ നാടക കലാകാരന്‍ ഉഷ ഗാംഗുലി പറഞ്ഞു. തൃണമൂല്‍ നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ സംസ്‌കാരം പ്രകടിപ്പിക്കുകയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് സലീം പറഞ്ഞു.

നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആഘോഷത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചു. സംഭവം പാര്‍ട്ടി അച്ചടക്കത്തിനോ നിലപാടിനോ നിരക്കുന്നതല്ലെന്നു ഡെറിക് ഒബ്രിയാന്‍ എംപി പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+