Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പെണ്‍കുട്ടി: തരൂരിന്റെ പ്രസ്താവന വിവാദമായി

Shashi Tharoor
ദില്ലി: കൂട്ടബലാത്സംഗത്തിനും മൃഗീയപീഡനത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെ ആവശ്യമുന്നയിച്ചത് വിവാദമാകുന്നു.

''പെണ്‍കുട്ടിയുടെ പേര് ഇനിയും രഹസ്യമാക്കി വെക്കുന്നതിലൂടെ ഏത് ലക്ഷ്യമാണ് നേടുന്നതെന്ന് അറിയില്ല. എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുകയും സ്വന്തം വ്യക്തിത്വമുള്ള ഒരാളെന്ന നിലയില്‍ ആദരിക്കുകയും ചെയ്തുകൂടാ?'' എന്നിങ്ങനെയാണ് ട്വിറ്ററില്‍ തരൂര്‍ കുറിച്ചത്.

പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പേരു വെളിപ്പെടുത്തി അവളെ ആദരിക്കണം.മാനഭംഗ കേസുകള്‍ക്കെതിരെ വരുന്ന പുതിയ നിയമത്തിന് ആ പെണ്‍കുട്ടിയുടെ പേര് നല്‍കണമെന്ന തരൂര്‍ അഭിപ്രായപ്പെട്ടു.

തരൂരിന്റെ പ്രസ്താനയ്‌ക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷനും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ദില്ലി സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ബിജെപി പ്രസ്താവിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കാലതാമസമില്ലാതെ ശക്തമായ നിയമം നിര്‍മ്മിക്കേണ്ട സമയമാണിതെന്നും ദില്ലി പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതും വെളിപ്പെടുത്താതിരിക്കുന്നതും ഒരു പ്രധാന പ്രശ്‌നമല്ലെന്നും ബിജെപി വക്താവ് പറഞ്ഞു. അതേസമയം, ശശി തരൂര്‍ നടത്തിയത് അദ്ദേഹത്തിന്രെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+