Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: കേരളത്തിലും അതിവേഗ കോടതികള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമം തടയുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ജനുവരി 19ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് നടന്ന 'സ്ത്രീസുരക്ഷ രാഷ്ട്രപുരോഗതിക്ക്' സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമ കേസുകളില്‍ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കില്ല. അതിക്രമങ്ങള്‍ തടയുക, നിയമനടപടികള്‍ സ്വീകരിക്കുക, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗവണ്‍മെന്റ് പ്രധാന പരിഗണന നല്‍കുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയെടുക്കുന്നതും വിചാരണ ചെയ്യുന്നതും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമേര്‍പ്പെടുത്തുന്നതും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും. ഇത്തരം കേസുകളില്‍ പഴുതുകളില്ലാത്ത നിയമനടപടികള്‍ സ്വീകരിക്കും. സൗമ്യ വധക്കേസില്‍ ഒമ്പത് മാസത്തിനകം വിചാരണ നടത്തി പ്രതിക്ക് വധശിക്ഷ വിധിച്ച നടപടി അപൂര്‍വ്വ സംഭവമാണ്.

Oommen Chandy

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമക്കേസുകളില്‍ നിയമനിര്‍മ്മാണത്തിന് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം തേടിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവിനോടും വനിത കമ്മീഷനോടും അഭിപ്രായം തേടി കുറ്റമറ്റ നിയമ നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ടാഴ്ചക്കകവും കൊച്ചിയില്‍ രണ്ടു മാസത്തിനകവും കോഴിക്കോട് മാര്‍ച്ചിലും ഷെല്‍ട്ടര്‍ ഹോം ആരംഭിക്കും. പെണ്‍കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമ കേസുകളില്‍ എഫ് ഐ ആറില്‍ പ്രാകൃതമായ എഴുത്തുരീതി നിര്‍ത്താന്‍ ഗവണ്‍മെന്റ് നടപടിയെടുക്കും. സ്ത്രീകളെ ആയോധന കലയില്‍ ശക്തമാക്കുന്നതിനുളള പദ്ധതികളും ആവിഷ്‌ക്കരിക്കും. എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+