നഗ്നയോട്ടം: യുവാവ് കീഴടങ്ങി
കൊച്ചി: എം.ജി. റോഡില്‍ നഗ്നഓട്ടം നടത്തി നാട്ടുകാരെ ഞെട്ടിച്ച ലോ കോളജ് വിദ്യാര്‍ഥി കണ്ണൂര്‍ ചിറക്കല്‍ റിട്രീറ്റില്‍ റോഷന്‍ (26) സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കീഴടങ്ങി. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയിരുന്നു.
സ്‌റ്റേഷനില്‍ ഹാജരായ ഇയാള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചിത്രമെടുക്കാന്‍ വരുന്നതായറിഞ്ഞ് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഇയാള്‍ക്ക് എതിരെ വീണ്ടും പൊലീസ് കേസ് എടുത്തു.
എറണാകുളം ലോ കോളെജില്‍ പഠനം പൂര്‍ത്തിയാക്കിയാക്കിയ യുവാവ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ രാജിവയ്ക്കണമെന്നവാശ്യപ്പെട്ടു കഴിഞ്ഞ മാസം 17ന് ആയിരുന്നു തിരക്കേറിയ എം.ജി റോഡില്‍ നഗ്ന ഓട്ടം നടത്തി സാഹസികത പ്രകടിപ്പിച്ചത്.
പ്ലക്കാര്‍ഡുമായി ഏതാനും മിനിറ്റു ഓടിയ യുവാവ് കൂട്ടുകാരന്റെ ബൈക്കില്‍ കയറി പിന്നീട് രക്ഷപ്പെടുകയും ചെയ്തു. കൈവശമുണ്ടായിരുന്ന ഹെല്‍മറ്റ് താഴെ പോയെങ്കിലും തുടര്‍ന്നു അത് എടുത്തു മുഖം മറച്ചാണ് രക്ഷപ്പെട്ടത്.
ലോകോളജില്‍ അധ്യാപകനോട് അപമര്യാദയായി പെരുമാറിയതിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ നേരത്തെ കേസ് റജിസ്റ്റര്‍ ചെയ്ത റിമാന്‍ഡ് ചെയ്തിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ബൈക്ക് ഓടിച്ചിരുന്ന കൂട്ടു പ്രതിയെ അന്വേഷിച്ചു വരുന്നു.












Click it and Unblock the Notifications