ആന ഐഫോണ്‍വിഴുങ്ങി,പിണ്ടിയ്‌ക്കൊപ്പം തിരിച്ചുകിട്ടി

ഫോണും പിടിച്ച് മുന്നില്‍ വട്ടം കറങ്ങുന്ന പെണ്ണിന്റെ കൈയില്‍ നിന്നും റാഞ്ചിയെടുത്ത ഫോണ്‍ സെക്കന്റ് കൊണ്ടാണ് ആന ഉള്ളിലാക്കിയത്. പെണ്‍കുട്ടികള്‍ പരാതിയുമായി പാപ്പാന്റെ അടുത്തെത്തി. രക്ഷയില്ലെന്നായിരുന്നു ആനക്കാരന്റെ മറുപടി.
അരലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍ നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ പെണ്‍കുട്ടികള്‍ ഇരിക്കുമ്പോഴാണ് ആനക്കാരന്‍ ഒരു വിവരം പറഞ്ഞത് ഭാഗ്യമുണ്ടെങ്കില്‍ ആനപിണ്ടിയ്‌ക്കൊപ്പം ഒന്നും പറ്റാതെ പുറത്തുവരും. ആന പിണ്ടിയിട്ടപ്പോള്‍ കൂട്ടുകാരിയുടെ മൊബൈലില്‍ നിന്നും വിളിച്ചുനോക്കിയ പെണ്‍കുട്ടിയ്ക്ക് സന്തോഷം അടക്കാനായില്ല.
പിണ്ടിയ്ക്കുള്ളില്‍ നിന്നും മൊബൈല്‍ റിങ് ശബ്ദം കേള്‍ക്കുന്നു. മൊബൈലിന് ഒരു പോറല്‍ പോലും പറ്റിയിട്ടില്ല. പക്ഷേ, മൊബൈല്‍ വാങ്ങാന്‍ പെണ്‍കുട്ടിയ്ക്ക് വല്ലാത്ത മടി. ഈ ദൃശ്യമൊന്ന് കണ്ടു നോക്കൂ.
<center><center><iframe width="600" height="450" src="http://www.youtube.com/embed/JY9CsqLguA0" frameborder="0" allowfullscreen></iframe></center></center>












Click it and Unblock the Notifications