കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ദുരന്തം: യുഎസ് ഒഴിവാക്കി

  • By Ajith Babu
Google Oneindia Malayalam News

Congress approves fiscal cliff deal
വാഷിംഗ്ടണ്‍: ഒരു സാമ്പത്തിക ദുരന്തത്തില്‍ നിന്നും അമേരിക്ക കഷ്ടിച്ച് രക്ഷപ്പെട്ടു. അമേരിക്കന്‍ പ്രതിനിധി സഭയാണ് ധനക്കെണിയെന്ന് വിളിയ്ക്കുന്ന ഫിസ്‌കല്‍ ക്ലിഫില് നിന്നും യുഎസിനെ തത്കാലത്തേക്ക് രക്ഷപ്പെടുത്തിയത്.

167നെതിരെ 256 വോട്ടുകള്‍ക്കാണ് ഫിസ്‌കല്‍ ക്‌ളിഫ് ബില്ലിന് അമേരിക്കന്‍ പ്രതിനിധി സഭയും അംഗീകാരം നല്‍കിയത്.ബില്ലിന് യു.എസ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. സെനറ്റ് എട്ടിനെതിരെ 89 വോട്ടോടെയാണ് ബില്‍ അംഗീകരിച്ചത്.

ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ ശക്തമാണ്്. അമേരിക്കന്‍ കോണ്‍ഗ്രസ് ബില്‍ പാസാക്കിയതോടെ ലോകമെങ്ങുമുള്ള ഓഹരിവിപണിയില്‍ വന്‍കുതിപ്പാണ് ദൃശ്യമാവുന്നത്. ബില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെടാന്‍ പോകുന്ന അവസ്ഥയെയാണ് 'ധനക്കെണി' അഥവാ ഫിസ്‌കല്‍ ക്ലിഫ് എന്നു വിശേഷിപ്പിച്ചു വന്നത്. യുഎസിനെ സാമ്പത്തിക മാന്ദ്യത്തില്‍നിന്നു കരകയറ്റാന്‍ 10 വര്‍ഷം മുന്പ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലിന്റെ കാലാവധി 2012 ഡിസംബര്‍ 31 വരെയായിരുന്നു. പുതിയ ബില്‍ പാസാകാതിരുന്നാല്‍ രാജ്യത്തെ ഇടത്തരക്കാരും വന്‍ നികുതി നല്‍കേണ്ടി വരുമായിരുന്നു.

പുതുവര്‍ഷദിനം മുതല്‍ 60,000 കോടി ഡോളറിന്റെ ചെലവുചുരുക്കലും നികുതിവര്‍ധനയും നടപ്പാകുന്നത് ഒഴിവാക്കുന്നതാണ് പുതിയ ബില്‍. ഈ ചെലവുചുരുക്കലുകള്‍ പുതിയ മാന്ദ്യത്തിലേക്ക് അമേരിക്കയെ തള്ളിവിട്ടേക്കാമെന്ന ആശങ്ക ശക്തമാണ്.

4,00000 ഡോളറില്‍ താഴെ വാര്‍ഷികവരുമാനമുള്ള വ്യക്തികള്‍ക്കും 4,50,000 ഡോളര്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നികുതിവര്‍ധന ഒഴിവാക്കുന്നതാണ് ബില്‍. പരിധിയ്ക്ക് മുകളിലുള്ളവരുടെ നികുതി 35ല്‍ നിന്ന് 39.6 ശതമാനമായി ഉയരുക. നികുതി വര്‍ദ്ധനവിലൂടെ 600 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.

10 വര്‍ഷം കൊണ്ട് 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ നടപ്പാക്കാനുള്ള പദ്ധതി ആരംഭിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കും. 20 ലക്ഷത്തില്‍പരം തൊഴില്‍രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടും.

English summary
The lights of the U.S. Capitol remain lit into the night as the House continues to work on the "fiscal cliff" legislation proposed by the Senate, in Washington on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X