ബലാത്കാരി മദ്യത്തിനെതിരെ പ്രതിഷേധം

ഹീനകുറ്റകൃത്യത്തിന്രെ പേരു നല്‍കി മദ്യം വിളന്പുന്നത് ലജ്ജാകരമാണെന്നും പീഡനത്തെ നിസ്സാരവത്ക്കരിയ്ക്കുന്നതാണിതെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. സ്ത്രീ പീഡനത്തെ ഒരു തമാശയായാണ് ബാറിന്റെ ഉടമകളിലൊരാളായ നെവീല്‍ ടിംബാഡി കാണുന്നതെന്നും വിദ്യ ചവാന്‍ പറഞ്ഞു.
മദ്യം വില്‍ക്കുന്നത് അവസാനിപ്പിയ്ക്കുക മാത്രമല്ല ബാര്‍ ഉടമയായ നെവീലിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് നടപടികള്‍ ആരംഭിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
മനസാക്ഷിയെ ഞെട്ടിച്ച ദില്ലി കൂട്ടമാനഭംഗത്തിന് ശേഷം രാജ്യമെങ്ങും സ്ത്രീ പീഡനത്തിനെതിരെ പ്രതിഷേധക്കൂട്ടായ്മ രൂപപ്പെടുകയാണ്. ഇതിന്റെ ഭാഗമായാണ് മുംബൈയിലും ഇത്തരം പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നത്.












Click it and Unblock the Notifications