കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്കാരി മദ്യത്തിനെതിരെ പ്രതിഷേധം

  • By Ajith Babu
Google Oneindia Malayalam News

Cocktail
മുംബൈ: ബലാത്കാരി (ബലാത്സംഗം ചെയ്യുന്നയാള്‍) എന്നു പേരിട്ട മദ്യം വിളന്പുന്നതില്‍ മുംബൈയില്‍ പ്രതിഷേധം. നഗരത്തിലെ പ്രശസ്തമായ ബൊനൊബൊ ബാറിലാണ് ബലാത്കാരി എന്ന പേരിട്ടിരിയ്ക്കുന്ന കോക്ക്‌ടെയില്‍ വില്‍ക്കുന്നത്. ഇതിനെതിരെ എന്‍സിപി എംഎല്‍എ വിദ്യാ ചവാന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രകടനം നടത്തി.

ഹീനകുറ്റകൃത്യത്തിന്രെ പേരു നല്‍കി മദ്യം വിളന്പുന്നത് ലജ്ജാകരമാണെന്നും പീഡനത്തെ നിസ്സാരവത്ക്കരിയ്ക്കുന്നതാണിതെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. സ്ത്രീ പീഡനത്തെ ഒരു തമാശയായാണ് ബാറിന്റെ ഉടമകളിലൊരാളായ നെവീല്‍ ടിംബാഡി കാണുന്നതെന്നും വിദ്യ ചവാന്‍ പറഞ്ഞു.

മദ്യം വില്‍ക്കുന്നത് അവസാനിപ്പിയ്ക്കുക മാത്രമല്ല ബാര്‍ ഉടമയായ നെവീലിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് നടപടികള്‍ ആരംഭിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

മനസാക്ഷിയെ ഞെട്ടിച്ച ദില്ലി കൂട്ടമാനഭംഗത്തിന് ശേഷം രാജ്യമെങ്ങും സ്ത്രീ പീഡനത്തിനെതിരെ പ്രതിഷേധക്കൂട്ടായ്മ രൂപപ്പെടുകയാണ്. ഇതിന്റെ ഭാഗമായാണ് മുംബൈയിലും ഇത്തരം പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നത്.

English summary
A group of women vandalized a famous bar, Bonobo, here, raising objection to a cocktail called 'Balatkari' (Rapist) being served by them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X