കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടബലാത്സംഗം: കുറ്റപത്രം വ്യാഴാഴ്ച

  • By Ajith Babu
Google Oneindia Malayalam News

Delhi gang-rape case: Police to file chargesheet today
ദില്ലി: ബസ്സിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസില്‍ കുറ്റപത്രം സാകേത് കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിക്കും. വിചാരണ നടക്കുന്ന അതിവേഗ കോടതിയുടെ ഉദ്ഘാടനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ബുധനാഴ്ച നിര്‍വഹിച്ചു.

കുറ്റപത്രം സമര്‍പ്പിയ്ക്കുന്നതിന് മുന്നോടിയായി കേസിന് മേല്‍നോട്ടം വഹിക്കുന്ന ദില്ലി ഹൈക്കോടതിക്കു മുമ്പാകെ ബുധനാഴ്ച കുറ്റപത്രം വെച്ചു. അതേസമയം യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാവില്ലെന്ന് സാകേത് കോടതിയിലെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബസ് െ്രെഡവര്‍ രാംസിങ്, സഹോദരന്‍ മുകേഷ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും.

കഴിഞ്ഞ ഡിസംബര്‍ 16ന് പെണ്‍കുട്ടിയും സുഹൃത്തും ബസ്സില്‍ കയറിയത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ കുറ്റപത്രത്തിലുണ്ട്. പ്രതികള്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് യുവാവ് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പ്രതികള്‍ യുവാവിനെ മര്‍ദിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ക്രൂരമായി അക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും റോഡില്‍ തള്ളിയശേഷം ബസ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കു വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സിംഗപ്പൂരില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പേരും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
The Delhi Police are likely to file the chargesheet in the gang-rape-cum-murder case of a 23-year- old girl in court here on Thursday and will seek death penalty for the accused during the trial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X