ഇന്ത്യയില്‍ ഗൂഗിളിന്റെ സ്പീഡ് കൂടും

യൂട്യൂബ് വീഡിയോകള്‍ ഇനി കൂടുതല്‍ വേഗത്തില്‍ ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. കൂടാതെ സെര്‍ച്ച് റിസല്‍റ്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കും. ഇപ്പോള്‍ അമേരിക്ക, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളിലായി എട്ട് ഡാറ്റാ സെന്ററുകളാണ് ഗൂഗിളിനുള്ളത്.
ഇന്ത്യയെ ഏറ്റവും ശക്തമായ വിപണികളിലൊന്നായാണ് ഗൂഗിള്‍ കരുതുന്നത്. കാരണം ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണിയുടെ 95 ശതമാനവും നിയന്ത്രിക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ തന്നെയാണ്. പത്തുകോടിയോളം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഗൂഗിളിനുള്ളത്. അതില്‍ ഓരോരുത്തരും ശരാശരി 2.5 മണിക്കൂറോളം ഗൂഗിളിലെത്തുന്നുണ്ട്. ജിമെയില്‍, ഗൂഗിള്‍ പ്ലസ്, യുട്യൂബ് എന്നീ സേവനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്.












Click it and Unblock the Notifications