വര്‍ഗ്ഗീയ പ്രസംഗം: ഒവൈസി കുടുങ്ങാന്‍ സാധ്യത

നമ്മള്‍ 25 കോടി മുസ്ലീങ്ങളുണ്ട്. നിങ്ങള്‍ ഹിന്ദുക്കള്‍ 100 കോടി പേരും. പോലിസിന് മാറ്റിനിര്‍ത്തൂ. പത്തുമിനിറ്റ് തന്നാല്‍ ഞങ്ങള്‍ എല്ലാം തീര്‍ത്തുതരാം. കഴിഞ്ഞ ആയിരം വര്‍ഷത്തിനുള്ളില്‍ മരിച്ചുവീണ മുസ്ലീങ്ങളേക്കാള്‍ ഹിന്ദുക്കളെ കൊല്ലാന്‍ നമുക്ക് സാധിക്കും. പല മോഡിമാര്‍ വരികയും പോവുകയും ചെയ്യും. അവര്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. മോഡിക്ക് ധൈര്യമുണ്ടെങ്കില്‍ ഹൈദരാബാദിലേക്ക് വരൂ-ഇത്തരത്തിലുളള വാക്കുകളാണ് ചന്ദ്രയാന്‍ ഗുട്ടയില്‍ നിന്നുള്ള എംഎല്‍എയായ ഒവൈസിയുടെ പ്രസംഗത്തിലുള്ളത്.
ഏറെ വിവാദമുണ്ടാക്കിയ ഈ പ്രസ്താവന ട്വിറ്ററില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. പക്ഷേ, തുടക്കത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളൊന്നും ഇതില്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട രണ്ടു പെണ്‍കുട്ടികളെ മണിക്കൂറുകള്‍ കൊണ്ട് അറസ്റ്റ് ചെയ്ത പോലിസ് ഒവൈസിയുടെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ കുറ്റപ്പെടുത്തി.
അക്ബറുദ്ദീന്‍ ഇപ്പോള്‍ ലണ്ടനിലാണുള്ളത്. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും ഇയാള്‍ നേരത്തെ തന്നെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് തസ്ലീമാ നസ്‌റിനെതിരേയുണ്ടായ ആക്രമണത്തിനു നേതൃത്വം നല്‍കിയതും ഇയാളായിരുന്നു. മോഡിമാരെ സൃഷ്ടിക്കുന്നത് ഇത്തരം ഒവൈസിമാരാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരം ശക്തമാവുകയാണ്. ഗുജറാത്തില്‍ തകര്‍ത്താടി ഹൈന്ദവ ഭീകരതയെ ആന്ധ്രയിലേക്ക് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണിത്-ചിലര്‍ കുറ്റപ്പെടുത്തി. എംഐഎം യുപിഎ ഘടകകക്ഷിയായതിനാല്‍ നടപടി എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.












Click it and Unblock the Notifications