Get Updates
Get notified of breaking news, exclusive insights, and must-see stories!

27500 കോടി രൂപയുടെ യുഎസ് ബോണ്ടുകള്‍ പിടിച്ചെടുത്തു

US Bond
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 5 ബില്യന്‍ യുഎസ് ഡോളറിന്റെ (ഏകദേശം 27,500 കോടി രൂപ) യുഎസ് ട്രഷറി ബോണ്ടുകള്‍ പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത 45കാരനില്‍ നിന്നാണ് ഭീമമായ തുകയുടെ ബോണ്ടുകള്‍ പിടിച്ചെടുത്തിരിയ്ക്കുന്നത്.

തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്ത് ബിസിനസ് കണ്‍സള്‍ട്ടന്റായും ഫിനാന്‍ഷ്യല്‍ ബ്രോക്കറായും പ്രവര്‍ത്തിക്കുന്ന ടി.എം രാമലിംഗമാണ് താനെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31ന് രാമലിംഗത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ബോണ്ടുകള്‍ കണ്ടെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാമലിംഗത്തിന്റെ സാമ്പത്തിക ഇടപാടുകളും സിംഗപ്പൂരില്‍ ഇയാള്‍ നടത്തുന്ന ഇടപാടുകളും പരിശോധിക്കുന്നതിനിടയിലാണ് ആദായനികുതി വകുപ്പ് ബോണ്ടുകള്‍ കണ്‌ടെടുത്തത്. ബോണ്ടിന് പുറമെ 1.5 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

ബോണ്ടുകള്‍ ആധികാരികത പരിശോധിക്കാനായി ദില്ലിയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച പരാതികളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാമലിംഗത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നികുതി വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ടെടുത്ത ബോണ്ടുകള്‍ ഇയാളുടേതാണോ അതോ മറ്റ് വല്ലവരുടേതുമാണോയെന്നും അന്വേഷിയ്ക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ തന്നെ ഏതെങ്കിലും വമ്പന്‍ വ്യവസായിയുടേതാകാം യുഎസ് ബോണ്ടുകളെന്നും നിഗമനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+