കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും തണുപ്പ്: യുപിയില്‍ മരണം 100 കവിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Over 100 die of cold in Uttar Pradesh
ദില്ലി: അതിശൈത്യത്തില്‍ ഉത്തരേന്ത്യ തണുത്തുവിറയ്ക്കുന്നു. ദില്ലിയില്‍ 44 വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 9.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു തലസ്ഥാന നഗരത്തിലെ ബുധനാഴ്ചത്തെ കൂടിയ താപനില. 4.8 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയും. ഈയവസ്ഥ അടുത്ത നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. മൂടല്‍മഞ്ഞ് മൂലം മിക്ക വിമാനങ്ങളും വൈകി. ചിലവ തിരിച്ചുവിട്ടു.

അതേസമയം അതിശൈത്യം ഉത്തര്‍പ്രദേശില്‍ കടുത്ത ദുരന്തമാണ് വിതയ്ക്കുന്നത്. കൊടുംതണുപ്പില്‍ മരണനിരക്ക് ഉയരുകയാണ്. ഇതിനകംതന്നെ 107 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരാഴ്ചയോളമായി ഒരു ഡിഗ്രിക്കടുത്ത് മാത്രം താപനിലയുള്ള മുസാഫര്‍ നഗറിലാണ് ബുധനാഴ്ച നാല് പേര്‍ മരിച്ചത്.

മുസാഫര്‍നഗറില്‍ 0.6 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോള്‍ മധുരയില്‍ മൂന്നു ഡിഗ്രിയും ആഗ്ര, ബുലന്ദ്ഷഹര്‍, ഇത്‌വ എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രിയും ബാരബങ്കിയിലും മിര്‍സാപുരിലും ഒരു ഡിഗ്രിയുമായിരുന്നു താപനില. ജയ്പൂരില്‍ സ്‌കൂളുകള്‍ക്ക് 12 വരെ അവധി നല്‍കിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ സ്‌കൂള്‍ പ്രവൃത്തിസമയം പുനക്രമീകരിച്ചു.

ഹിമാചല്‍ പ്രദേശിലെ കല്‍പയില്‍ താപനില മൈനസ് 3.5 ഡിഗ്രി സെല്‍ഷ്യസായി. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലും കൊടുംതണുപ്പ് അനുഭവപ്പെടുകയാണ്.

English summary
The spell of bone-chilling cold continues in Delhi, a day after the national capital witnessed its coldest day in 44 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X