സുപ്രീം കോടതി സൂര്യനെല്ലി കേസ് പരിഗണിക്കുന്നു

ഇത്തരം കേസുകള്‍ ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും ഒരാഴ്ചയ്ക്കകം വാദം കേള്‍ക്കുന്ന തീയതി തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. ഇതിന് പുറമെ കേസില്‍ അപ്പീല്‍ പരിഗണിയ്ക്കുന്നത് നീട്ടിക്കൊണ്ടു പോയതില്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അതൃപ്തി
കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന പെണ്‍കുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രധാന അഭിഭാഷകന് ഹൃദയസംബന്ധമായ അസുഖമായതിനാല്‍ കേസ് നീട്ടിവയ്ക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അതു തള്ളി.
ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ 2005 നവംബര്‍ 11നാണ്. എന്നാല്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച കേസിന്റെ കാര്യം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരാമര്‍ശിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്.
1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണുണ്ടായിരുന്നത്. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു.
അതേസമയം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.












Click it and Unblock the Notifications